വെൽബെക്ക് വെസ്റ്റ് ഹാമിലേക്ക്

20201007 151944
- Advertisement -

വാറ്റ്ഫോർഡ് വിട്ട ഇംഗ്ലീഷ് ഫോർവേഡ് ഡാനി വെൽബെക്കിനായി പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം രംഗത്ത്. വാറ്റ്ഫോർഡ് താരത്തെ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഫ്രീ ഏജന്റായ വെൽബെക്കിനെ സ്വന്തമാക്കാൻ ചാമ്പ്യൻഷിപ്പ് ക്ലബുകളും നോക്കുന്നുണ്ട് എങ്കിലും വെസ്റ്റ് ഹാമിലേക്ക് താരം എത്താനാണ് സാധ്യത.

ആഴ്സണലിനായും മാഞ്ചസ്റ്റർ യുണൈറ്റഡിനായും നിരവധി മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് വെൽബെക്ക്. മികച്ച ടാലന്റ് ആണെങ്കിലും പരിക്ക് കരിയറിൽ ഉടനീളം വെൽബെക്കിന് പ്രശ്നമായിരുന്നു‌. ഈ സീസണിൽ യൂറോപ്പ ലീഗ് യോഗ്യത ലക്ഷ്യമിടുന്ന വെസ്റ്റ് ഹാം വെൽബെക്കുമായി അന്തിമഘട്ട ചർച്ചയിലാണ്.

Advertisement