വിക്ടർ ഒസിമെൻ നാപോളിയിലേക്ക് എത്തും

- Advertisement -

ഫ്രഞ്ച് ക്ലബായ ലിലെയുടെ താരം വിക്ടർ ഒസിമെൻ നാപോളിയിലേക്ക് എത്തും എന്ന് ഏജന്റ് സൂചന നൽകി. നാപോളി മാത്രമാണ് 100% വിക്ടറിനായി രംഗത്ത് ഉള്ളത് എന്ന് അദ്ദേഹത്തിന്റെ ഏജന്റ് അരിയോ ഇഗ്ബയിലോല പറഞ്ഞു. ഈ സീസണിൽ ലിലെയിൽ ഗംഭീര പ്രകടനം നടത്താൻ വിക്ടറിനായിരുന്നു. ടോട്ടൻഹാം, ലിവർപൂൾ, ന്യൂകാസിൽ എന്നിവർ ഒക്കെ താരത്തിനായി രംഗത്തുണ്ട് എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ടോട്ടൻഹാം പരിശീലകൻ ജോസെ മൗറീനോയുമായി താൻ ചർച്ചകൾ നടത്തിയിരുന്നു എന്നും എജന്റ് പറഞ്ഞു. ഈ സീസണിൽ ഇതുവരെ നാപോളിക്ക് വേണ്ടി 13 ഗോളുകൾ വിക്ടർ നേടിയിട്ടുണ്ട്. 21കാരനായ താരം ഇതിനകം തന്നെ നൈജീരിയ ദേശീയ ടീമിലെ സ്ഥിരാങ്കവും ആയിട്ടുണ്ട്.

Advertisement