മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് താരങ്ങളെ ലക്ഷ്യമിട്ട് വെസ്റ്റ് ഹാം

ഈ സീസണിൽ റിലഗേഷൻ ആവാതെ ഇരിക്കുകയാണെങ്കിൽ രണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ വെസ്റ്റ് ഹാം സ്വന്തമാക്കിയേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം അവസരങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന ഫിൽ ജോൺസിനെയും ജെസ്സി ലിംഗാർഡിനെയും ആണ് വെസ്റ്റ് ഹാം ലക്ഷ്യമിടുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഡേവിഡ് മോയ്സ് ആണ് വെസ്റ്റ് ഹാമിന്റെ ഇപ്പോഴത്തെ പരിശീലകൻ. മോയ്സിന് ഏറെ ഇഷ്ടപ്പെട്ട താരങ്ങളിൽ ഒന്നാണ് ഫിൽ ജോൺസ്.

സെന്റർ ബാക്കായ ഫിൽ ജോൺസ് അലക്സ് ഫെർഗൂസൺ കാലം മുതൽ ക്ലബിൽ ഉണ്ട്. എന്നാൽ സമീപകാലത്ത് യുണൈറ്റഡിൽ ഒരവസരവും ജോൺസിന് ലഭിക്കാറില്ല. മഗ്വയർ, ലിൻഡെലോഫ്, ബായി എന്നിവരൊക്കെ കഴിഞ്ഞ് മാത്രമാണ് ജോൺസിന് അവസരമുള്ളൂ. ലിംഗാർഡിന്റെയും അവസ്ഥ വ്യത്യസ്ഥമല്ല. യുണൈറ്റഡിൽ കാര്യമായ യാതൊരു നല്ല പ്രകടനവും അടുത്ത കലാത്ത് ഒന്നും ലിങാർഡിൽ നിന്ന് വന്നിട്ടില്ല. താരത്തെ വിൽക്കാൻ തന്നെയാണ് യുണൈറ്റഡ് ശ്രമിക്കുന്നത്

Previous articleറെഡ് ബോള്‍ ക്രിക്കറ്റും വൈറ്റ് ബോള്‍ ക്രിക്കറ്റും മാറി മാറി കളിക്കാമെന്ന് അറിയിച്ച് ഇംഗ്ലീഷ് കൗണ്ടികള്‍
Next article“പത്ത് വർഷത്തിനുള്ളിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലകനാകും”