യൂറോപ്യൻ ക്ലബിന്റെ ഓഫർ നിരസിച്ച് ഉസൈൻ ബോൾട്ട്

ജമൈക്കയുടെ ഇതിഹാസ സ്പ്രിന്റർ ഉസൈൻ ബോൾട്ടിന് യൂറോപ്യൻ ഫുട്ബോൾ ക്ലബിൽ കളിക്കാൻ കിട്ടിയ ക്ഷണം താരം നിരസിച്ചു. മാൾട്ടയിലെ ചാമ്പ്യൻ ക്ലബായ വലേറ്റ എഫ് സിയായിരുന്നു ബോൾട്ടിന് ആദ്യമായി പ്രൊഫഷണൽ കരാർ വാഗ്ദാനം ചെയ്ത് കൊണ്ട് രംഗത്ത് എത്തിയത്. രണ്ടു വർഷത്തെ പ്രൊഫഷണൽ കരാറായിരുന്നു ബോൾട്ടിന് ക്ലബ് വാഗ്ദാനം ചെയ്തത്. എന്നാൽ ഇപ്പോൾ ഓസ്ട്രേലിയയിൽ തന്നെ തുടരാനാണ് തീരുമാനം എന്ന് ബോൾട്ട് പറഞ്ഞു.

പ്രൊഫഷണൽ ഫുട്ബോൾ താരമാവാനായി ഓസ്ട്രേലിയൻ ലീഗ് ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനൊപ്പം ട്രെയിൻ ചെയ്യുകയാാന് ഇപ്പോൾ ബോൾട്ട്. കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ ക്ലബിനായി രണ്ട് ഗോളുകളും ബോൾട്ട് അടിച്ചിരുന്നു. ബോൾട്ടിന് ഇതുവരെ മറൈനേഴ്സ് കരാർ നൽകുമെന്ന് ഉറപ്പ് പറഞ്ഞിട്ടില്ല. എങ്കിലും താരം ഓസ്ട്രേലിയയിൽ തന്നെ തുടരാൻ തീരുമാനിച്ചു.

Previous articleഅസ്ഹര്‍ അലി റണ്ണൗട്ട്, പുറത്തായത് രസകരമായ രീതിയില്‍
Next articleലോക രണ്ടാം നമ്പര്‍ താരത്തെ തകര്‍ത്ത് സൈന