മാൻസുകിചിനെ വാങ്ങണ്ട എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനം

- Advertisement -

യുവന്റസ് താരമായ മാൻസുകിചിനെ സ്വന്തമാക്കാൻ ഉള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനുപ്പിച്ചു. ലുകാകു ക്ലബ് വിട്ടതിനാൽ ഒരു സ്ട്രൈക്കറെ കൊണ്ടു വരേണ്ടതുള്ളതിനാൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മാൻഡ്സുകിചിനായി ശ്രമിച്ചത്. എന്നാൽ അത് വേണ്ട എന്ന് യുണൈറ്റഡ് തീരുമാനിച്ചു. 10 മില്യൺ നൽകി സ്വന്തമാക്കാനായിരുന്നു യുണൈറ്റഡ് ശ്രമം. എന്നാൽ വലിയ വേതനം താരം ആവശ്യപ്പെട്ടതാണ് ഈ നീക്കത്തിൽ നിന്ന് ക്ലബ് പിൻവാങ്ങിയത്.

ലുകാകുവിനായി പകരം ഇനി ആരെയും യുണൈറ്റഡ് സൈൻ ചെയ്തേക്കില്ല. വെറും മണിക്കൂറുകൾ മാത്രമേ ഇനി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുവാനുള്ളൂ. അതുകൊണ്ട് തന്നെ ഇനി ഒരു താരത്തെ കണ്ടെത്തി സൈൻ ചെയ്യാൻ ഉള്ള സമയം യുണൈറ്റഡിനില്ല. റാഷ്ഫോർഡും മാർഷ്യലും ഗോളുകൾ നേടും എന്ന പ്രതീക്ഷയിലാണ് ക്ലബ് ഒരു സ്ട്രൈക്കറെ സൈൻ ചെയ്യാതിരിക്കുന്നത്.

Advertisement