പോർട്ടോ റൈറ്റ് ബാക്ക് യൂണൈറ്റഡിലേക്ക് ?

- Advertisement -

പോർച്ചുഗീസ് ക്ലബ്ബ് പോർട്ടോയുടെ റൈറ്റ് ബാക്ക് ഡിയഗോ ഡലോട്ടിനെ സ്വന്തമാക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. 17.4 മില്യൺ പൗണ്ട് റിലീസ് ക്ലോസുള്ള താരത്തിന്റെ റിലീസ് ക്ലോസ് അടക്കാൻ യുണൈറ്റഡ് തയ്യാറെടുക്കുന്നു എന്നതാണ് പുതുതായി വരുന്ന വാർത്ത. 19 കാരനായ ഡലോട്ട് അന്റോണിയോ വലൻസിയക്ക് വെല്ലുവിളിയാവും എന്നാണ് യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോയുടെ പ്രതീക്ഷ.

പോർച്ചുഗൽ അണ്ടർ 21 ദേശീയ ടീം താരമായ ഡലോട്ട് ഒക്ടോബറിലാണ് പോർട്ടോയുടെ സീനിയർ ടീമിൽ അരങ്ങേറിയത്. താരത്തിന്റെ വരവ് നടന്നാൽ മറ്റോ ഡർമിയാൻ യുവന്റസിലേക്ക് മാറിയേക്കും. ഡാലി ബ്ലിൻഡും ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ക്ലബ്ബ് വിട്ടേക്കും എന്നാണ് സൂചന.

അടുത്ത സീസണിന് മുന്നോടിയായി ടീം ശക്തപ്പെടുത്താൻ ശ്രമിക്കുന്ന മൗറീഞ്ഞോ ബ്രസീൽ താരം ഫ്രെഡ്, ,തോബി ആൽദർവീൽഡ് എന്നിവരെയും ടീമിൽ എത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement