ടുവൻസബെ ലോണിൽ അയക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സെന്റർ ബാക്ക് ടുവൻസബെയെ ലോണിൽ അയക്കാൻ ക്ലബിന്റെ ശ്രമം. കഴിഞ്ഞ സീസണിൽ ക്ലബിനൊപ്പം തന്നെ തുടർന്നു എങ്കിലും താരത്തിന് യുണൈറ്റഡിൽ അധികം അവസരം ലഭിച്ചിരുന്നില്ല. പുതിയ സെന്റർ ബാക്കുകളെ സൈൻ ചെയ്യാൻ ശ്രമിക്കുന്നതാണ് ടുവൻസബെയെ ലോണിൽ അയക്കാൻ യുണൈറ്റഡ് ശ്രമിക്കാൻ കാരണം. യുണൈറ്റഡ് ആരാധകർ വലിയ ഭാവി പ്രവചിക്കുന്ന താരത്തെ വിൽക്കാൻ ക്ലബ് ഒരുക്കമല്ല.

ഇപ്പോൾ മഗ്വയർ, ലിൻഡെലോഫ്, എറിക് ബയി എന്നിവർക്ക് പിറകിലാണ് ടുവൻസബെയുടെ സ്ഥാനം. പുതിയ സെന്റർ ബാക്ക് കൂടെ വന്നാൽ ടുവൻസബെയ്ക്ക് തീരെ അവസരം ലഭിക്കാതെ ആകും. 23കാരനായ താരം നേരത്തെ ആസ്റ്റൺ വില്ലയിൽ ലോൺ അടിസ്ഥാനത്തിൽ രണ്ടു സീസണിൽ കളിച്ചിരുന്നു. അന്ന് ആസ്റ്റൺ വില്ലയുടെ ഏറ്റവും മികച്ച സെന്റർ ബാക്കായിരുന്നു ടുവൻസബെ. അന്ന് ആസ്റ്റൺ വില്ലയുടെ പ്രമോഷനിൽ താരം വലിയ പങ്കുവഹിച്ചിരുന്നു.

Exit mobile version