ടൊണാലിയെ സ്വന്തമാക്കാൻ ഉറച്ച് യുവന്റസ്

- Advertisement -

ഇറ്റലിയുടെ യുവതാരം ടൊണാലിയെ സ്വന്തമാക്കി മിഡ്ഫീൽഡിന്റെ ഭാവി സുരക്ഷിതമാക്കാൻ ഒരുങ്ങുകയാണ് യുവന്റസ്. ഇതിഹാസ താരം പിർലോയെ ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് ബ്രെഷയ്ക്ക് വേണ്ടി ടൊണാലി ഇറ്റാലിയൻ ലീഗിൽ ഈ സീസണിൽ കാഴ്ചവെച്ചത്. 19കാരനായ താരത്തെ ഏതു വിധത്തിലും സ്വന്തമാക്കാൻ ആണ് യുവന്റസ് നോക്കുന്നത്.

വൻ ക്ലബുകൾ ഒക്കെ ടൊണാലിക്ക് വേണ്ടി രംഗത്തുണ്ട്. എ സി മിലാനും നാപോളിയുമാണ് ഇതിൽ മുന്നിൽ. മിലാൻ ആണ് ടൊണാലിയുടെ ഇഷ്ട ക്ലബ് എന്നതാണ് മിലാന് സാധ്യതകൾ നൽകുന്നത്. ടൊണാലിക്ക് ഏറെ ഇഷ്ടമുള്ള ഗട്ടൂസോയുടെ സാന്നിധ്യമാണ് നാപോളിയിലേക്ക് താരം പോകുമെന്ന അഭ്യൂഹങ്ങൾക്ക് പിറകിൽ.

Advertisement