ടൊമിയാസു സ്പർസിലേക്ക് അടുക്കുന്നു

20210702 012719

ടൊട്ടനം ഹോട്‌സ്പർ ബൊലോഗ്ന ഡിഫെൻഡർ ടൊഹീറോ ടോമിയാസുവിനെ സ്വന്തമാക്കാനുള്ള ശ്രമം തുടരുന്നു. 22കാരനായ ടോമിയാസുവിനായി ടോട്ടൻഹാം 15 മില്യൺ ഡോളർ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്‌ സ്പ്രസിബ്റ്റെ ആദ്യ ഓഫർ ബൊളോന നിരസിച്ചു എങ്കിലും ഉടൻ തന്നെ ഇരു ക്ലബുകളും തമ്മിൽ കരാർ ധാരണയിൽ എത്തും എന്നാണ് വാർത്തകൾ.

ജപ്പാൻ ഇന്റർനാഷണൽ ടോമിയാസുവിനായി അറ്റലാന്റയും രംഗത്തുണ്ട്. ടോട്ടൻഹാമിൽ ചേരാനാണ് താരം മുൻഗണന കൊടുക്കുന്നത്. ടോമിയാസു 2019ലെ സമ്മറിലാണ് ബൊളോനയിൽ എത്തിയത്. 9 മില്യൺ ഡോളറിന് ബെൽജിയൻ ക്ലബായ സിന്റ്-ട്രൂയിഡനിൽ നിന്നായിരുന്നു താരം ഇറ്റലിയിൽ എത്തിയത്. ജപ്പാൻ ദേശീയ ടീമംഗം കൂടിയാണ് ടൊമിയാസു.