മെസ്സിക്ക് ഒപ്പം കളിച്ചു, ഇനി റൊണാൾഡോക്ക് ഒപ്പം, സുവാരസ് യുവന്റസിലേക്ക് തന്നെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സുവാരസ് യുവന്റസിലേക്ക് തന്നെ പോകും. യുവന്റസും സുവാരസും തമ്മിൽ നടത്തിയ ചർച്ചകളിൽ കരാർ ധാരണയിൽ എത്തിയതായാണ് വാർത്തകൾ. ബാഴ്സലോണ ക്ലബ് വിടാൻ ഒരുങ്ങുന്ന സുവാരസിന്റെ കരാർ റദ്ദാക്കി കൊടുക്കണം എന്നാണ് ഇപ്പോൾ സുവാരസ് ആവശ്യപ്പെടുന്നത്. യുവന്റസ് ഇതിനകം തന്നെ ഇത് സംബന്ധിച്ച് ബാഴ്സലോണയുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കരാർ റദ്ദാക്കി ഫ്രീ ട്രാൻസ്ഫറിൽ സുവാരസിനെ ടീമിൽ എത്തിക്കാൻ ആണ് യുവന്റസ് ശ്രമിക്കുന്നത്.

ക്ലബ് വിട്ട ഹിഗ്വയിന് പകരക്കാരനായാണ് യുവന്റസ് സുവാരസിനെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. സുവാരസിനോട് പുതിയ ക്ലബ് കണ്ടെത്താൻ ബാഴ്സലോണ നിർദ്ദേശം നൽകിയിരുന്നു. യുവന്റസിൽ എത്തിയാൽ സുവാരസും റൊണാൾഡോയും തമ്മിലുള്ള അറ്റാക്കിംഗ് കൂട്ടുകെട്ട് കാണാൻ സാധിക്കും. 2014 മുതൽ ബാഴ്സക്ക് ഒപ്പമിള്ള താരമാണ് സുവാരസ്. അവസാന ആറു സീസണുകളിൽ മെസ്സി കഴിഞ്ഞാൽ ബാഴ്സലോണയുടെ ഏറ്റവും വലിയ താരം സുവാരസ് തന്നെ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം നാലു ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ 14 കിരീടങ്ങൾ സുവാരസ് നേടിയിട്ടുണ്ട്.