സുവാരസിന് പിന്നാലെ കവാനിയെയും ടീമിൽ എത്തിക്കാൻ അത്ലറ്റിക്കോ മാഡ്രിഡ്

Img 20200926 111513

അത്ലറ്റിക്കോ മാഡ്രിഡിൽ ഒരു ഉറുഗ്വോ അറ്റാക്ക് ഒരുങ്ങുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അത്ലറ്റിക്കോ മാഡ്രിഡ് കഴിഞ്ഞ ദിവസം ഉറുഗ്വേ സ്ട്രൈക്കർ ലൂയിസ് സുവാരസിനെ ബാഴ്സലോണയിൽ നിന്ന് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് എത്തിച്ചിരുന്നു. അതിനു പിന്നാലെ ഉറുഗ്വോ സ്ട്രൈകറായ കവാനിക്കായും ഓഫർ സമർപ്പിച്ചിരിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ഇപ്പോൾ ഫ്രീ ഏജന്റായി നിൽക്കുന്ന കവാനി ഒരു വർഷത്തെ കരാറാണ് അത്ലറ്റിക്കോ വാഗ്ദാനം ചെയ്തിരിക്കുന്നത്.

നേരത്തെയും അത്ലറ്റിക്കോ മാഡ്രിഡും കവാനിയും ചർച്ചകൾ നടത്തിയിരുന്നു. പക്ഷെ ആ ചർച്ച പകുതിക്ക് വെച്ച് അവസാനിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സുവാരസ് ടീമിൽ ഉള്ളത് കൊണ്ട് കവാനി മാഡ്രിഡിലേക്ക് വരാൻ തയ്യാർ ആകും എന്ന് അത്ലറ്റിക്കോ മാഡ്രിഡ് വിശ്വസിക്കുന്നു. ബെൻഫികയിൽ നിന്നും കവാനിക്ക് ഓഫർ ഉണ്ട്. പി എസ് വിട്ട കവാനി ഇതുവരെ ഏത് ക്ലബിൽ കളിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. താരം അത്ലറ്റിക്കോ മാഡ്രിഡിൽ എത്തുക ആണെങ്കിൽ അത് ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്നാകും. ഉറുഗ്വേ ദേശീയ ടീമിൽ ഏവരും കണ്ടു ശീലിച്ച സുവാരസ് കവാനി കൂട്ടുകെട്ട് ഒരു ക്ലബ് ജേഴ്സിയിൽ കൂടെ ഫുട്ബോൾ ആരാധകർക്ക് കഴിയും.

Previous article“അബദ്ധങ്ങൾ സ്വാഭാവികം മാത്രം” – ഡി ഹിയ
Next articleപേടിക്കേണ്ട, റായിഡു അടുത്ത മത്സരത്തില്‍ തിരികെയെത്തും, ചെന്നൈ ആരാധകര്‍ക്ക് ശുഭവാര്‍ത്ത നല്‍കി എംഎസ് ധോണി