സ്റ്റെർലിംഗിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമം

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ താരം റഹീം സ്റ്റെർലിംഗിനെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ശ്രമിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്കൈ സ്പോർട്സ് ആണ് ഇത്തരത്തിൽ ഒരു വലിയ അഭ്യൂഹം പുറത്തുവിട്ടിരിക്കുന്നത്. റയലിന്റെ താരമായി നിൽക്കുന്ന ഗരെത് ബെയ്ലിനെയും ഒപ്പം 70 മില്യണും നൽകി സ്റ്റെർലിംഗിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നു എന്നാണ് വാർത്തകൾ.

കഴിഞ്ഞ സീസൺ മുതൽ തന്നെ ബെയ്ലിനെ വിൽക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നുണ്ടായിരുന്നു. അതാണ് ബെയ്ലിനെ ഈ ഓഫറിൽ ഉൾപ്പെടുത്താനുള്ള കാരണം. എന്നാൽ റയലിന്റെ നീക്കം പ്രാരംഭ ഘട്ടത്തിൽ മാത്രമാണ് ഇപ്പോൾ ഉള്ളത്. റയലിന്റെ സ്കൗട്ടുകൾ അവസാന കുറേ കാലമായി സ്റ്റെർലിംഗിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും പ്രധാന താരങ്ങളിൽ ഒന്നാണ് സ്റ്റെർലിംഗ്. എത്ര പണം തന്നാലും സ്റ്റെർലിംഗിനെ ഗ്വാർഡിയോള വിൽക്കാ സമ്മതിക്കുമെന്ന് ഫുട്ബോൾ ലോകം വിശ്വസിക്കുന്നില്ല.

Advertisement