ഡോർട്ട്മുണ്ടിന്റെ സോക്രട്ടീസ് ആഴ്‌സണലിലേക്കോ ?

ഡോർട്ട്മുണ്ടിന്റെ പ്രതിരോധതാരത്തെ എമിറേറ്റ്സിലേക്ക് എത്തിക്കാൻ ആഴ്‌സണൽ ശ്രമം തുടങ്ങി. ഡോർട്ട്മുണ്ട് ഡിഫെൻഡറായ സോക്രട്ടീസിനെയാണ് ക്ലബ്ബിലെത്തിക്കാൻ ഗണ്ണേഴ്‌സ്‌ ശ്രമിക്കുന്നത്. 18.3 മില്യൺ യൂറോയ്ക്കാണ് സൊ൯ക്രട്ടീസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. സോക്രട്ടീസിന്റെ ഡോർട്ട്മുണ്ടുമായുള്ള കരാർ അടുത്ത വർഷം വരെയുണ്ട് .

2013 ലാണ് വെർഡർ ബ്രെമനിൽ നിന്നും സോക്രട്ടീസ് ഡോർട്ട്മുണ്ടിലെത്തുന്നത്. AEK അതെൻസിൽ കളിയാരംഭിച്ച സോക്രട്ടീസ് ഗ്രീക്ക് ലീഗുകളിൽ കളിച്ചതിനു ശേഷം ജെനോവയിലെത്തി. രണ്ടു വർഷം ജെനോവയിലും മിലാനിലും കളിച്ചതിനു ശേഷമാണ് ബുണ്ടസ് ലീഗയിലേക്ക് സോക്രട്ടീസ് എത്തുന്നത്. ഗ്രീസിന് വേണ്ടി 79 മത്സരങ്ങൾ കളിച്ച സോക്രട്ടീസ് മൂന്നു ഗോളുകളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്പാനിഷ് സ്ട്രൈക്കറെ സ്വന്തമാക്കി ചെന്നൈ സിറ്റി
Next articleസിദാന്റെ റെക്കോർഡിനൊപ്പമെത്തി ഒലിവർ ജിറൂദ്