ഷഖീരി ലിവർപൂൾ വിട്ടേക്കും

സ്വിറ്റ്സർലാന്റ് താരം ഷെർദൻ ഷഖീരി ലിവർപൂൾ വിട്ടേക്കും. യൂറോ കപ്പിനു ശേഷം ആകും ഷഖീരി ലിവർപൂൾ വിടുന്നത് ആലോചിക്കുക. അവസാന മൂന്നു വർഷമായി ഷഖീരി ലിവപൂളിനൊപ്പം ഉണ്ട്. ബെഞ്ചിലായിരുന്നു എപ്പോഴും ഷഖീരിയുടെ സ്ഥാനം. ഈ കഴിഞ്ഞ സീസൺജ ഷഖീരിക്ക് അവസരങ്ങൾ നന്നെ കുറയുകയും ചെയ്തു. ഇതോടെയാണ് താരം ക്ലബ് വിടുന്നത് ആലോചിക്കാൻ തുടങ്ങിയത്.

ഇറ്റാലിയൻ ക്ലബായ ലാസിയോ ഷഖീരിക്ക് വേണ്ടി രംഗത്തുണ്ട്‌. മുമ്പ് ഇറ്റലിയിൽ ഇന്റർ മിലാനു വേണ്ടി ഷഖീരി കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ സ്റ്റോക് സിറ്റി, ജർമ്മനിയിൽ ബയേൺ മ്യൂണിച്ച് എന്നിവർക്ക് വേണ്ടിയും ഷഖീരി കളിച്ചിട്ടുണ്ട്. സ്വിറ്റ്സർലാന്റിനൊപ്പം യൂറോ കപ്പ് കളിച്ച ശേഷം താരം തന്റെ ഭാവിയിൽ ഒരു തീരുമാനം എടുക്കും. 29കാരനായ താരം ലിവർപൂളിനൊപ്പം നാലു കിരീടങ്ങൾ നേടിയിട്ടുണ്ട്.

Exit mobile version