പാബ്ലോ മച്ചിൻ സെവിയ്യയിലേക്കോ ?

- Advertisement -

സെവിയ്യക്ക് പുതിയ പരിശീലകൻ. ജിറോണയുടെ നിലവിലെ കോച്ചായ പാബ്ലോ മച്ചിനാണു സെവിയ്യയുടെ മാനേജർ പദവിയിലേക്ക് വരാൻ പോകുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജിറോണ എഫ്‌സിയെ 87 വർഷത്തെ വർഷത്തെ ചരിത്രത്തിലാദ്യമായി ലാലീഗയിലെത്തിച്ച മച്ചിനെയാണ് സെവിയ്യ തിരഞ്ഞെടുത്തത്. സെവിയ്യയുടെ മാനേജർ ജോവാക്കിൻ കപ്പറോസ് ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ സ്ഥാനം ഏറ്റെടുത്തതിനെ തുടർന്നാണ് പാബ്ലോ മാഷിന് നറുക്ക് വീണത്.

2014 ലാണ് കാറ്റലൻ ക്ലബ് ജിറോണയുടെ കോച്ചായി പാബ്ലോ സ്ഥാനമേറ്റെടുത്തത്. രണ്ടാം ഡിവിഷൻ ക്ലബായ നുമാൻസിയയിലെ യൂത്ത് പ്രോഗ്രാമിലൂടെയാണ് പാബ്ലോയുടെ കരിയർ ആരംഭിക്കുന്നത്. നുമാൻസിയയുടെ മാനേജർ സ്ഥാനം ഏറ്റെടുത്താണ് പാബ്ലോ തന്റെ പരിശീലക കരിയറും ആരംഭിക്കുന്നത്. ലാ ലീഗയിലേക്ക് ജിറോണയെ എത്തിച്ച ശേഷം 2019 വരെ പാബ്ലോ കരാർ പുതുക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement