കാൻസെലോയെ വേണ്ട, സെമെഡോയെ വേണമെങ്കിൽ 45 മില്യൺ ചോദിച്ച് ബാഴ്സലോണ

ബാഴ്സലോണ ഫുൾ ബാക്കായ സെമെദോയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. മാഞ്ചസ്റ്റർ സിറ്റിയുടെ റൈറ്റ് ബാക്കായ കാൻസെലോയെ നൽകി സെമെദോയെ സ്വന്തമാക്കാൻ ആയിരുന്നു സിറ്റിയുടെ ശ്രമം. എന്നാൽ കാൻസലോയെ തങ്ങൾക്ക് വേണ്ട എന്ന് ബാഴ്സലോണ പറഞ്ഞു. സെമെദോയെ വേണമെങ്കിൽ 45 മില്യൺ എങ്കിലും വേണമെന്നും ബാഴ്സലോണ പറഞ്ഞു.

സെമെദോയെ എങ്ങനെ ആയാലും വിൽക്കാൻ ആണ് ബാഴ്സലോണ ശ്രമം. സെമെദോയുമായി കരാർ ചർച്ചയ്ക്ക് ബാഴ്സലോണ ശ്രമിച്ചു എങ്കിലും താരത്തിന്റെ ഏജന്റ് ചർച്ചകൾക്ക് തയ്യാറല്ല. ഇതാണ് താരത്തെ വിൽക്കാം എന്ന തീരുമാനത്തിൽ ബാഴ്സലോണയെ എത്തിച്ചിരിക്കുന്നത്.

Exit mobile version