സൗളിനായി മാഞ്ചസ്റ്റർ ചെൽസി യുദ്ധം

Img 20210824 222911

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇംഗ്ലണ്ടിലെ രണ്ട് വലിയ ക്ലബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ ഒരു വലിയ പോരിലാണ്. സ്പാനിഷ് മിഡ്ഫീൽഡറായ സൗളിനെ സ്വന്തമാക്കാൻ ആണ് രണ്ട് ക്ലബുകളും രംഗത്ത് ഉള്ളത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ താരം ഈ സമ്മറിൽ ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാൻ ആണ് താരം ആഗ്രഹിക്കുന്നത്. 26കാരനായ താരത്തിനു വേണ്ടി ചെൽസി കഴിഞ്ഞ ആഴ്ച മുതൽ ശ്രമിക്കുന്നുണ്ട്.

അവസാന ദിവസം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡും സൗളിനായി ശ്രമം ആരംഭിച്ചു. മധ്യനിരയിൽ നല്ല താരങ്ങളിൽ ഇല്ലാതെ കഷ്ടപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എങ്ങനെ എങ്കിലും ഒരു മധ്യനിര താരത്തെ സൈൻ ചെയ്യാൻ ശ്രമിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് സൗളിനെ സ്ഥിര കരാറിൽ വാങ്ങാൻ ഒരുക്കമാണ്. ചെൽസി താരത്തെ തുടക്കത്തിൽ ലോണിൽ സ്വന്തമാക്കാൻ ആണ് ശ്രമിക്കുന്നത്. ഈ ആഴ്ച അവസാനിക്കും മുമ്പ് താരം ഏത് ക്ലബിൽ എത്തും എന്ന് വ്യക്തമാകും. അവസാന 11 വർഷമായി അത്ലറ്റിക്കോ മാഡ്രിഡിന് ഒപ്പമുള്ള താരമാണ് സൗൾ.

Previous articleറോയ് കൈയയ്ക്ക് ബൗളിംഗിൽ വിലക്ക്
Next articleപാക്കിസ്ഥാന് വിജയം അഞ്ച് വിക്കറ്റ് അകലെ, വിന്‍ഡീസ് അതിജീവിക്കേണ്ടത് രണ്ട് സെഷനുകള്‍