സാഞ്ചോ സ്വപ്നത്തിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാറുന്നു, പുതിയ വിങ്ങർമാരെ തേടുന്നു

- Advertisement -

ജേഡൻ സാഞ്ചോയെ ഈ സീസണിൽ സ്വന്തമാക്കാൻ കഴിയും എന്ന പ്രതീക്ഷ മാഞ്ചസ്റ്റർ യുണൈറ്റഡ് കൈവിടുകയാണ് എന്നാണ് വാർത്തകൾ. ഡോർട്മുണ്ട് സാഞ്ചോയുടെ വില കുറക്കില്ല എന്ന് ഉറപ്പിച്ചതോടെ യുണൈറ്റഡ് ആ ട്രാൻസ്ഫറിൽ നിന്ന് പിന്മാറുകയാണ്. 93 മില്യൺ വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ ചെയ്തു എങ്കിലും 120 മില്യൺ തന്നെ വേണം എന്നാണ് ജർമ്മൻ ക്ലബ് പറയുന്നത്. ഇതോടെ തൽക്കാം വലതു വിങ്ങിലേക്ക് മറ്റു താരങ്ങളെ അന്വേഷിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റു സാധ്യതകളിൽ മുന്നിൽ ഉള്ളത് യുവന്റസ് വിങ്ങർ ഡഗ്ലസ് കോസ്റ്റയാണ്. കോസ്റ്റ യുവന്റസ് വിടാൻ ഒരുങ്ങി നിൽക്കുകയാണ്. ചെറിയ പണം നൽകിയാൽ കോസ്റ്റയെ സ്വന്തമാക്കൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും. പിന്നെ ഉള്ളത് ഇന്റർ താരം പെരിസിച് ആണ്. ഇടതു വിങ്ങിലും വലതു വിങ്ങിലും കളിക്കാൻ കഴിവുള്ള താരമാണ് പെരിസിച്. ബയേണിൽ മികച്ച സീസൺ കഴിഞ്ഞ് എത്തുന്ന പെരിസിചും ഇന്റർ വിടാൻ കാത്തിരിക്കുകയാണ്. റയൽ മാഡ്രിഡ് താരം ഗരെത് ബെയ്ലിനെയും യുണൈറ്റഡ് ലക്ഷ്യമിടുന്നുണ്ട്. വലതു വിങ്ങിൽ കളിക്കാൻ പുതിയ താരം എത്തിയില്ല എങ്കിലും ഈ സീസണിൽ മുന്നോട്ട് പോകാൻ ആവില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ യുണൈറ്റഡ് മാനേജ്മെന്റിനോട് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement