സാഞ്ചോ മാഞ്ചസ്റ്ററിലേക്ക് എത്തുന്നു, ഈ ആഴ്ചയോടെ യുണൈറ്റഡ് താരമാകും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ ട്രാൻസ്ഫർ ലക്ഷ്യമായ സാഞ്ചോ മാഞ്ചസ്റ്ററിലേക്ക് എത്തുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡും ഡോർട്മുണ്ടും തമ്മിലുള്ള കരാർ ചർച്ചകൾ യുണൈറ്റഡിന് അനുകൂലമായ തീരുമാനത്തിൽ എത്തുകയാണ് എന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വെള്ളിയാഴ്ചക്ക് അകം സാഞ്ചോയുടെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കും.

മാഞ്ചെസ്റ്റർ യുണൈറ്റഡുമായി താരം കരാർ ധാരണയിൽ എത്തിയതായി മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചു വർഷത്തെ കരാറിലാകും സാഞ്ചോ എത്തുക. വർഷത്തിൽ 10 മില്യണോളം ആകും വേതനം. മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഇതിഹാസ ജേഴ്സി ആയ ഏഴാം നമ്പർ ജേഴ്സിയും സാഞ്ചോയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. സാഞ്ചോയെ സ്വന്തമാക്കണമെങ്കിൽ ഡോർട്മുണ്ടിന് 110മില്യണു മുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകേണ്ടി വരും. അത് ഇൻസ്റ്റാൾമന്റ് ആയി നൽകാൻ ആണ് യുണൈറ്റഡ് ഉദ്ദേശിക്കുന്നത്.

Advertisement