സാൽസ്ബർഗിന്റെ ഗോളടി വീരനെ ടീമിലെത്തിക്കാൻ യുവന്റസ്

റെഡ്ബുൾ സാൽസ്ബർഗിന്റെ യൂറോപ്യൻ സെൻസേഷൻ എർലിംഗ് ഹാലൻഡിനെ സ്വന്തമാക്കാൻ കളത്തിലറങ്ങി യുവന്റസും. റെക്കോർഡ് ചാമ്പ്യന്മാരായ യുവന്റസ് താരത്തെ ഇറ്റലിയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. നിലവിൽ ജർമ്മൻ ക്ലബ്ബായ ബൊറുസിയ ഡോർട്ട്മുണ്ട്, മാഞ്ചെസ്റ്റർ യുണൈറ്റഡ് എന്നീ റ്റീമുകൾ ഹാലൻഡിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

ഈ സീസണിലെ വെടിക്കെട്ട് പ്രകടനമാണ് ഹാലൻഡിനെ യൂറോപ്യൻ എലൈറ്റുകളുടെ കണ്ണീൽ പെടുത്തിയത്. ഈ സീസണിൽ 22 മത്സരങ്ങളിൽ നിന്നും 28 ഗോളുകൾ നേടിക്കഴിഞ്ഞു. 19 കാരനായ ഹാലൻട് 6 യുവേഫ ചാമ്പ്യൻസ് ലീഗ് ഈ‌ സീസണിൽ മത്സരങ്ങളിൽ നിന്നും 8 ഗോളുകളും  നേടിയിട്ടുണ്ട്.

Exit mobile version