സലാ മാഡ്രിഡിലേക്കില്ല, കരാർ പുതുക്കാനൊരുങ്ങി ഈജിപ്ത് താരം

ലിവർപൂൾ താരം മുഹമ്മദ് സലാ റയൽ മാഡ്രിഡിലേക്കില്ല ക്ഷണം നിരസിച്ചേക്കും. ഈ സീസണിലെ ഗോൾ വേട്ടയോടെ യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കളുടെ നോട്ട പുള്ളിയായ താരം സീസൺ അവസാനത്തോടെ പുത്തൻ ലിവർപൂൾ കരാർ ഒപ്പിട്ടേക്കും എന്നാണ് വരുന്ന സൂചനകൾ. 2 ലക്ഷം പൗണ്ട് ഒരാഴ്ചയിൽ നേടാവുന്ന തരത്തിലുള്ള കരാറിൽ ഒപ്പിട്ട് താരം ആൻഫീല്ഡിൽ തുടർന്നേക്കും.

പ്രീമിയർ ലീഗ് ഫുട്‌ബോളിനോടുള്ള ഇഷ്ട്ടം പല തവണ തുറന്നു പറഞ്ഞ സലാ ഒരൊറ്റ സീസണൊടെ ആൻഫീൽഡ് വിടുമെന്ന് ലിവർപൂൾ ആരാധകരും പ്രതീക്ഷിക്കുന്നില്ല. ല ലീഗ കിരീട പോരാട്ടത്തിൽ ഏറെ പിറകിലേക്ക് പോയ റയൽ അടുത്ത സീസണിൽ ഏതാനും വമ്പൻ കളിക്കാരെ ടീമിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. സലാ ആ ലിസ്റ്റിൽ മുൻ പന്തിയിലാണ് എന്ന് അറിയുന്ന ലിവർപൂൾ അധികാരികൾ ലോകകപ്പിന് മുൻപേ തന്നെ സലാക്ക് പുതിയ കരാർ നൽകാനുള്ള ശ്രമത്തിലാണ്.

ഈ സീസണിൽ ഇതുവരെ 36 ഗോളുകൾ നേടിയ സലാ ഈ സീസണിലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കളികാരനുള്ള അവാർഡ് സ്വന്തമാകും എന്ന് ഏതാണ്ട് ഉറപ്പാണ്. ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും ഏറെ മുൻപിലാണ് ഈ‌ ഈജിപ്ത് രാജ്യാന്തര താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപുതിയ നേട്ടവുമായി റഷീദ് ഖാന്‍, അതിവേഗത്തില്‍ 100 ഏകദിന വിക്കറ്റ് തികയ്ക്കുന്ന താരം
Next articleചാമ്പ്യന്മാരുടെ തോൽവിയോടെ അമേരിക്കൻ ലീഗിന് തുടക്കം