ഫുൾഹാം അത്ഭുതം ‘റയാൻ’ ക്ലബ് വിടില്ല എന്ന് ക്ലബ് ഉടമ

- Advertisement -

ഫുൾഹാമിന്റെ ടീനേജ് താരം റയാൻ സെസിങ്നോൻ ക്ലബിൽ തുടരുമെന്ന് ഫുൾഹാം ഉടമ ഷാഹിദ് ഖാൻ പറഞ്ഞു. റയാന്റെ മികവിലാണ് ഫുൾഹാം ചാമ്പ്യൻഷിപ്പ് കടന്ന് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടിയത്. മികച്ച രീതിയിൽ സീസൺ അവസാനിപ്പിച്ച റയാന് പിറകെ വൻ ക്ലബുകൾ ഉണ്ടെന്ന വാർത്തകൾ വരുന്ന അവസരത്തിലാണ് റാഷിദ് ഖാന്റെ പ്രതികരണം.

ക്ലബ് പ്രൊമോഷൻ നേടിയില്ലായിരുന്നു എങ്കിൽ റയാന്റെ അടുത്ത ചുവടിന് ക്ലബ് എതിര് നിൽക്കില്ലായിരുന്നു‌. പക്ഷെ ഇപ്പോൾ ഫുൾഹാൻ പ്രീമിയർ ലീഗിലാണ്. പ്രീമിയർ ലീഗിൽ റയാൻ ആകും ക്ലബിനെ നയിക്കേണ്ടത് എന്ന് താരത്തിന് അറിയാമെന്നും റയാൻ ക്ലബ് വിടില്ല എന്നും ക്ലബ് ഉടമ പറഞ്ഞു. എട്ടാം വയസ്സു മുതൽ ഫുൾഹാം അക്കാദമിയിൽ ഉള്ള താരമാണ് റയാൻ. റയാന് വേണ്ടി ലിവർപൂൾ, ടോട്ടൻഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ രംഗത്തുൾക്കതായാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ സീസണിൽ ഫുൾഹാമിനായി 16 ഗോളുകളും എട്ട് അസിസ്റ്റും ഈ യുവതാരം സ്വന്തമാക്കിയിരുന്നു. പി എഫ് എ പ്ലയർ ഓഫ് ദി ഇയറിന് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ ചാമ്പ്യൻഷിപ്പ് താരം എന്ന നേട്ടവും റയാൻ ഈ‌ സീസണിൽ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement