ഫുൾഹാം യുവതാരത്തിനെ സ്വന്തമാക്കാൻ ശ്രമം ആരംഭിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണു വേണ്ടി ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാം യുവതാരത്തെ സ്വന്തമാക്കാനുള്ള ശ്രമമങ്ങൾ ആരംഭിച്ചു. ഫുൾഹാമിന്റെ അറ്റാക്കിംഗ് താരം റയാൻ സെസിന്നിയോനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇതിനായി ഫുൾഹാമിനെ ഔദ്യോഗികമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപിച്ചിരിക്കുകയാണ്. ഇപ്പോൾ ഇംഗ്ലണ്ടിന്റെ അണ്ടർ21 താരമായ സെസിന്നിയോന് മികച്ച ഭാവിയാണ് പ്രവിചിക്കപ്പെടുന്നത്.

ഈ കഴിഞ്ഞ സീസണിൽ ഫുൾഹാം പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ചെയ്യപ്പെട്ടതോടെ ക്ലബ് വിടാൻ ആണ് റയാന്റെയും തീരുമാനം. ടോട്ടൻഹാം പി എസ് ജി എന്നീ ക്ലബുകൾ സെസിന്നിയോന്റെ പിറകിൽ ഉണ്ട്. 40 മില്യണോളമാണ് ഫുൾഹാം താരത്തിനായി ചോദിക്കുന്നത്. ഈ തുക നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ്. ഒലെ ഗണ്ണാർ സോൾഷ്യാറും നോക്കുന്നത് യുവതാരങ്ങളെയാണ്.

കഴിഞ്ഞ സീസണിൽ ഫുൾഹാമിനു കേണ്ടി 35 മത്സരങ്ങൾ സെസിന്നിയോൺ കളിച്ചിരുന്നു. ആറ് അസിസ്റ്റുകളും രണ്ട് ഗോളുകളും താരം നേടി.