റോമയിലേക്ക് പോകുന്ന ബ്രസീലിയൻ താരത്തെ റാഞ്ചി ബാഴ്സലോണ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ യുവതാരം മാൽകോമിന്റെ ട്രാസ്ൻഫർ നാടകീയ രംഗങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. ഫ്രഞ്ച് ക്ലബായ ബോർഡക്സിൽ കളിക്കുന്ന താരവുമായി റോമ ധാരണയിൽ എത്തിയതായിരുന്നു. റോമയിലേക്ക് മെഡിക്കലിനായി ഇന്ന് പോകാൻ മാൽകോം തീരുമാനിച്ചതുമാണ്. എന്നാൽ അവസാന നിമിഷം ബാഴ്സലോണ താരത്തിനായി രംഗത്ത് എത്തിയതാണ് നാടകീയതയ്ക്ക് കാരണമായത്.

ഇറ്റലിയിലേക്ക് പറക്കേണ്ടിയിരുന്ന മാൽകോം ഇപ്പോൾ സ്പെയിനിലേക്ക് മെഡിക്കലിനായി പോകാൻ തയ്യാറെടുക്കുകയാണ് എന്നാണ് വിവരങ്ങൾ. 41 മില്യണോളം ആണ് ബാഴ്സലോണ മാൽകോമിനായി വാഗ്ദാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ തവണ ഫ്രാഞ്ച് ലീഗിൽ മികച്ചു നിന്ന് ഈ 21കാരൻ 12 ഗോളുകളും എട്ട് അസിസ്റ്റും കഴിഞ്ഞ സീസണിൽ നേടിയിരുന്നു.

വില്ല്യനെ വിൽക്കാൻ ചെൽസി ഒരുക്കമല്ല എന്നതാണ് മാൽകോമിലേക്ക് ബാഴ്സയുടെ ശ്രദ്ധ മാറാൻ കാരണം. രണ്ടു വിങ്ങുകളിലും ഒപ്പം നമ്പർ 10 റോളിലും കളിക്കാൻ കഴിവുള്ള താരമാണ് മാൽകോം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial