റോഹോയും സ്മാളിംഗും യുണൈറ്റഡ് വിടും, പകരം ഒരു സെന്റർ ബാക്ക് എത്തും

- Advertisement -

ഈ ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് രണ്ട് താരങ്ങളെ വിൽക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അർജന്റീന ഡിഫൻഡറായ റോഹോ, ഇംഗ്ലീഷ് ഡിഫൻഡറായ സ്മാളിംഗ് എന്നിവരാകും ക്ലബ് വിടുക. ഇരുവരെയും ക്ലബ് വിൽക്കാൻ ശ്രമിക്കുന്നുണ്ട്. റോഹോയെ പല ക്ലബുകൾക്കായും വാഗ്ദാനം ചെയ്തു എങ്കിലും ഇതുവരെ താരത്തെ ആരും വാങ്ങാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ സീസണിൽ ലോണിൽ കളിക്കുകയാണ് റോഹോ ചെയ്തത്.

സ്മാളിംഗും കഴിഞ്ഞ സീസണിൽ ലോണിൽ പോയിരുന്നു. റോമയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സ്മാളിങിനായിരുന്നു. സ്മാളിങിനെ സ്വന്തമാക്കാൻ മുന്നിൽ ഉള്ളതും റോമ ആണ്. ഒക്ടോബർ 5ന് മുമ്പ് സ്മാളിങിനെ വിൽക്കാൻ കഴിയുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിശ്വസിക്കുന്നു. ഇവരെ രണ്ടു പേരെയും വിൽക്കാൻ സാധിച്ചാൽ യുണൈറ്റഡ് പകരം ഒരു സെന്റർ ബാക്കിനെ കൊണ്ടുവരും.

Advertisement