റിബറി ഖത്തറിലേക്, ചാവിയുടെ ടീമിൽ ചേർന്നേക്കും

- Advertisement -

ഈ സീസണിന്റെ അവസാനത്തോടെ ബയേൺ മ്യൂണിക് വിടുന്ന ഫ്രാങ്ക് റിബറി ഖത്തർ ക്ലബ്ബായ അൽ സാദിൽ ചേർന്നേക്കും എന്ന് റിപ്പോർട്ടുകൾ. ബാഴ്സലോണ ഇതിഹാസം ചാവി കളിക്കുന്ന ടീമാണ് അൽ സാദ്. ബയേണുമായുള്ള കരാർ അവസാനിക്കുന്നതോടെ 22 വർഷത്തെ ബന്ധമാണ് താരം നിർത്തുന്നത്.

കഴിഞ്ഞ സീസണിൽ തന്നെ താരം ജർമ്മനി വിടുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അവസാനം കരാർ ഒരു വർഷം കൂടെ നീട്ടുകയായിരുന്നു. പക്ഷെ ഫിറ്റ്നസ് പ്രശ്നങ്ങൾ അലട്ടുന്ന താരത്തിന് ടീമിൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാതെ വന്നതോടെ പലപ്പോഴും പകരകാരുടെ നിരയിലായിരുന്നു സ്ഥാനം. ഡിസംബറിന് ശേഷം ഒരു ഗോൾ പോലും നേടാൻ താരത്തിനായിട്ടില്ല. 36 വയസുകാരനായ താരം ഖത്തറിൽ കരിയർ അവസാനിപ്പിക്കാനാകും ശ്രമിക്കുക എന്നാണ് റിപ്പോർട്ടുകൾ. മുൻ ഫ്രാൻസ് ദേശീയ ടീം അംഗമാണ് റിബറി.

Advertisement