അലിസണിനു പകരക്കാരനെ തേടി റോമ സ്വീഡനിലേക്ക്‌

ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു റെക്കോർഡ് തുകയ്ക്ക് അലിസണ് പ്രീമിയർ ലീഗ് ടീമായ ലിവര്പൂളിലേക്ക് ചുവട് മാറിയത്. വൻ തുകയ്ക്ക് ബ്രസീലിയൻ താരം അലിസണിനെ വിറ്റ റോമ മറ്റൊരു ഗോൾ കീപ്പർ തേടുകയാണ്. ഇറ്റലിയിൽ നിന്നുമുള്ള റിപ്പോർട്ട് അനുസരിച്ച് അലിസണിനു പകരക്കാരനെ തേടി റോമ സ്വീഡനിലേക്കെന്നാണ്. കോപ്പൻഹേഗൻറെ താരം റോബിൻ ഓൾസണിനെയാണ് റോമ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.

റഷ്യൻ ലോകകപ്പിലെ സ്വീഡിഷ് ടീമിൽ ഉണ്ടായിരുന്ന റോബിൻ ഓൾസൺ ടീമിന് വേണ്ടി 23 മത്സരങ്ങളിൽ ഗ്ലൗസണിഞ്ഞിട്ടുണ്ട്. മാൽമോയിൽ കളിയാരംഭിച്ച താരം ഗ്രീക്ക് ക്ലബായ പാവോക്കിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 2016 മുതൽ കോപ്പൻഹേഗൻറെ താരമാണ് ഓൾസൺ . 28 കാരനായ ഏജെന്റ്റ് ഇറ്റലിയിലെത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial