മിലാൻ താരം ബോരിനിക്ക് ചൈനീസ് ലീഗ് ഓഫർ

- Advertisement -

എ.സി മിലാൻ താരം ഫാബിയോ ബോരിനിക്ക് ചൈനീസ് ലീഗ് ഓഫർ. ചൈനീസ് ക്ലബായ ഷെൻസെൻ എഫ്‌സിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. ചൈനീസ് സൂപ്പർ ലീഗിലേക്ക് പ്രമോഷൻ ലഭിച്ച ഷെൻസെൻ എഫ്‌സി ഇറ്റാലിയൻ താരത്തെ സ്വന്തമാക്കാൻ ശക്തമായ കരുക്കൾ നീക്കുന്നുണ്ട്. മിലാനിൽ 2017ൽ വന്ന പതിനൊന്നു താരങ്ങളിൽ ഒരാളാണ് ബോറിനി. എന്നാൽ വെറും ആറ് ഗോളുകൾ മാത്രമേ മിലാന് വേണ്ടി നേടാൻ താരത്തിന് കഴിഞ്ഞുള്ളു.

വമ്പൻ താരങ്ങൾ ഒന്നുമില്ലാത്ത ഷെൻസെൻ എഫ്‌സിക്ക് ബോറിനിയുടെ വരവ് ഗുണകരമാകും. റയൽ മാഡ്രിഡിന്റെ മുൻ മാനേജർ ഹുവാൻ രാമോൻ ലോപ്പസ് കാറോയാണ് ഷെൻസെൻ എഫ്‌സിയുടെ മേനേജർ. മുൻ ചെൽസി, ലിവർപൂൾ താരത്തിന് വേണ്ടി ന്യൂക്യാസിൽ ശ്രമങ്ങൾ നടത്തിയെങ്കിലും ഒടുവിൽ ചൈനീസ് ക്ലബിനോട് കിടപിടിക്കാനാവാതെ പിന്മാറുകയായിരുന്നു.

Advertisement