യുവന്റസിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ നിരസിച്ചു എന്ന് ബൊണൂചി

<> on August 2, 2018 in Turin, Italy.
- Advertisement -

കഴിഞ്ഞ സീസൺ അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് തനിക്ക് ഓഫർ ഉണ്ടായിരുന്നു എന്നും അത് യുവന്റസിലേക്ക് വരാൻ വേണ്ടിയാണ് നിരസിച്ചത് എന്നും ഇറ്റാലിയൻ സെന്റർ ബാക്ക് ബൊണൂചി. കഴിഞ്ഞ സീസണിൽ എ സി മിലാനിൽ കളിക്കുമ്പോൾ ആയിരുന്നു ബൊണൂചിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത എത്തിയത്. പക്ഷെ യുവന്റസിലേക്കുള്ള മടക്കം മനസ്സിൽ ഉള്ളത് കൊണ്ട് ഒരു വാഗ്ദാനത്തിനു ചെവി കൊടുത്തില്ല എന്ന് ബൊണൂചി പറഞ്ഞി.

ഈ വർഷം തിരിച്ച് യുവന്റസിലേക്ക് എത്തിയ ബൊണൂചി ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഇരിക്കുകയാണ്. 2016ൽ തനിക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ക്ഷണമുണ്ടായിരുന്നു എന്നും ബൊണൂചി പറഞ്ഞു. അതും ഇറ്റലിയിൽ നിക്കാൻ വേണ്ടി മാത്രം താൻ ഉപേക്ഷിച്ചത് ആണെന്നും അദ്ദേഹം പറഞ്ഞു.

Advertisement