റെഗുലിയണെ വേണം, പക്ഷെ 30 മില്യൺ നൽകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്

Newsroom

റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ സെർജിയോ റെഗുയിലണെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ അവസരം കിട്ടിയിട്ടും പണം മുടക്കാൻ കൂട്ടാക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. റെഗുലിയൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ താലപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം റയൽ മാഡ്രിഡ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ ഓഫർ ചെയ്തതുമാണ്. എന്നാൽ റയൽ ആവശ്യപ്പെടുന്ന 30 മില്യൺ നൽകാൻ ആവില്ല എന്ന് യുണൈറ്റഡ് മാനേജ്മെന്റ് പറയുന്നു.

റെഗുലിയണെ പോലൊരു താരത്തിന് 30 മില്യൺ എന്നത് ചെറിയ തുക ആണ് എന്നാണ് ഫുട്ബോൾ മാർക്കറ്റ് വിലയിരുത്തുന്നത്. എന്നാൽ സാഞ്ചോയെ വാങ്ങാൻ പണം മുടക്കില്ല എന്ന് പറഞ്ഞ അതേ വാശിയിൽ തന്നെയാണ് യുണൈറ്റഡ് റെഗുലിയന്റെ കാര്യത്തിലും നിൽക്കുന്നത്. സീസൺ തുടങ്ങാൻ ഒരാഴ്ച മാത്രമെ ബാക്കിയുള്ളൂ എങ്കിലും യുണൈറ്റഡ് ആകെ ഈ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയത് ഒരൊറ്റ സൈനിങ് മാത്രമാണ്.

റെഗുലിയണെ നിലനിർത്താൻ റയലിന് താല്പര്യമില്ല. റെഗുലിയണ് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന സെവിയ്യ താരത്തെ സ്വന്തമാക്കിന്നതിൽ നിന്ന് പിന്മാറിയിട്ടുമുണ്ട്‌. ഈ സാഹചര്യത്തിൽ റെഗുലിയണെ സ്വന്തമാക്കാൻ ഇത് യുണൈറ്റഡിന് ഒരു സുവർണ്ണാവസരമാണ്. എന്നാൽ എഡ് വൂഡ്വാർഡ് ആ അവസരം മുതലാക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ വിശ്വസിക്കുന്നില്ല.