മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാവേൽ മോറിസൺ ഷെഫീൽഡിൽ

മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ വളർന്ന് വന്ന താരമായ റാവേൽ മോറിസൺ ഷെഫീൽഡ് യുണൈറ്റഡിൽ. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടിയ ഷെഫീൽഡ് യുണൈറ്റഡിൽ ട്രയൽസിലാണ് ഇപ്പോൾ മോറിസൺ ഉള്ളത്. താരം ഫിറ്റ്നെസ് തെളിയിക്കുകയാണെങ്കിൽ താരത്തെ ഷെഫീൽഡ് സൈൻ ചെയ്യും. 26കാരനായ മോറിസൺ സ്വീഡിഷ് ക്ലബായ ഓസ്റ്റർസണ്ട്സിലായിരുന്നു അവസാനം കളിച്ചത്.

ഒരു കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഏറ്റവും വലിയ ടാലന്റായായിരുന്നു മോറിസണെ കണക്കാക്കിയിരുന്നത്. എന്നാൽ സ്വഭാവ ദൂഷ്യം കാരണം മോറിസന്റെ കരിയർ തന്നെ വഴി മാറുകയായിരുന്നു. പോഗ്ബയ്ക്കും ലിംഗാർഡിനും ഒപ്പ വളർന്ന താരം അവസാന അച്ചടക്കമില്ലാത്തതിനാൽ യുണൈറ്റഡിൽ നിന്ന് തന്നെ പുറത്താവുകയായിരുന്നു. വെസ്റ്റ് ഹാം, ലാസിയോ, ക്യു പി ആർ തുടങ്ങി നിരവധി ക്ലബുകളിൽ മുമ്പ് മോറിസൺ കളിച്ചിട്ടുണ്ട്. പക്ഷെ എവിടെയും തിളങ്ങാൻ മോറിസണായില്ല.

Previous articleലോക്കി ഫെര്‍ഗൂസണ്‍ ഇന്ന് കളിക്കില്ല, ന്യൂസിലാണ്ടിന് വലിയ തിരിച്ചടി
Next articleലോകകപ്പിൽ റെക്കോർഡിട്ട് ഷാകിബ് അൽ ഹസൻ