റാനിയേരി മെക്സിക്കോയിലേക്ക്

ഇറ്റാലിയൻ കോച്ചായ ക്ലൗഡിയോ റാനിയേരി മെക്സിക്കൻ ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കുമെന്നു സൂചന. 2022 ലോകകപ്പ് മുൻ നിർത്തിയുള്ള മെക്സിക്കോയുടെ തയ്യാറെടുപ്പുകൾ പുറത്ത് വന്നതിനെ തുടർന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ സീസണിന്റെ അവസാനമാണ് ലീഗ് വൺ ക്ലബായ നാന്റ്സ് റാനിയേരി വിട്ടത് .

ലെസ്റ്റർ സിറ്റിയെ ഇംഗ്ളീഷ് പ്രീമിയർ ലീഗ് കിരീടം ചൂടിച്ചാണ് ക്ലൗഡിയോ റാനിയേരി ഇംഗ്ലണ്ട് വിട്ടത്. റോമാ,യുവന്റസ്,ചെൽസിയ, മൊണാക്കോ തുടങ്ങി നിരവധി ടീമുകളെ അറുപത്തിയേഴ്‌കാരനായ റാനിയേരി പരിശീലിപ്പിച്ചിട്ടുണ്ട്. ഗ്രീക്ക് ദേശീയ ടീമിനെയും റാനിയേരി പരിശീലിപ്പിച്ചിട്ടുണ്ട്.

Previous articleഏക ഗോളിൽ ചെൽസിക്ക് ജയം
Next articleചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോൾ ജയവുമായി ബാഴ്സലോണ