റാകിറ്റിചിന് സെവിയ്യയിലേക്ക് പോകാം

- Advertisement -

ഈ സീസൺ അവസാനത്തോടെ ക്രൊയേഷ്യൻ മധ്യനിര താരം റാകിറ്റിച് ബാഴ്സലോണ വിടും. താരത്തെ അദ്ദേഹത്തിന്റെ മുൻ ക്ലബ് കൂടിയായ സെവിയ്യ സ്വന്തമാക്കും എന്നാണ് കരുതപ്പെടുന്നത്. 10 മില്യൺ ആണ് ബാഴ്സലോണ സെവിയ്യയോട് ആവശ്യപ്പെടുന്നത്. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ സെവിയ്യ ഒരു പരിചയ സമ്പത്തുള്ള താരത്തെ തന്നെയാണ് നോക്കുന്നത്.

അവസരങ്ങൾ നന്നെ കുറഞ്ഞതിനാൽ റാകിറ്റിചും ക്ലബ് വിടുമെന്ന് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ഇറ്റലിയിൽ നിന്ന് മൂന്ന് ക്ലബുകളോളം റാകിറ്റിചിനായി ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ സ്പെയിനിൽ തന്നെ തുടരാൻ ആണ് റാകിറ്റിച് ആഗ്രഹിക്കുന്നത്. അവസാന അഞ്ചു സീസണുകളിലായി ബാഴ്സലോണയിലെ പ്രധാന താരമായിരുന്നു റാകിറ്റിച്. അടുത്ത സീസണോടെ റാകിറ്റിചിന്റെ കരാർ അവസാനിക്കുന്നതിനാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തെ വിൽക്കാൻ ആകും ക്ലബ് ശ്രമിക്കുക

Advertisement