ബാഴ്സലോണ വിട്ട് പോകില്ല എന്ന് റാകിറ്റിച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയിൽ താൻ തുടരും എന്ന് റാകിറ്റിച്. താൻ ക്ലബ് വിട്ടു പോകുമെന്ന അഭ്യൂഹങ്ങൾ ചൂടുപിടിക്കുന്ന സമയത്താണ് ക്ലബ് വിടില്ല എന്ന പ്രഖ്യാപനവുനായി റാകിറ്റിച് എത്തിയിരിക്കുന്നത്. തന്റെ കരാർ ഇനിയും മൂന്ന് വർഷം കൂടെ ബാക്കിയുണ്ട്. താൻ ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. റാകിറ്റിച് പറഞ്ഞു. അവസാന സീസണിൽ റാകിറ്റിച് തന്റെ പതിവ് ഫോമനിൽ എത്തിയിരുന്നില്ല. ഡി യോങ്ങിന്റെ വരവോടെ റാകിറ്റിച് ബാഴ്സലോണ വിടേണ്ടി വരുമെന്നാണ് ഫുട്ബോൾ നിരീക്ഷകരും പറയുന്നത്

എന്നാൽ ബാഴ്സലോണ തന്റെ വീടാണെന്നും. താനും തന്റെ കുടുംബവും ബാഴ്സലോണയിൽ ജീവിതത്തിൽ സന്തോഷിക്കുന്നു എന്നും റാകിറ്റിച് പറഞ്ഞു. 2014ൽ സെവിയ്യയിൽ നിന്നായിരുന്നു റാകിറ്റിച് ബാഴ്സയിൽ എത്തിയത്. ബാഴ്സലോണയ്ക്ക് ആയി 150ൽ അധികം മത്സരങ്ങൾ ഇതിനികം റാകിറ്റിച് കളിച്ചിട്ടുണ്ട്.