കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത, മലയാളി യുവതാരം ബ്ലാസ്റ്റേഴ്‌സിലേക്ക്

- Advertisement -

ഇന്ത്യൻ ആരോസിന്റെ മലയാളി താരം രാഹുൽ കെപിയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ U-17 താരമായിരുന്ന രാഹുൽ ഈ സീസണിൽ ആരോസിനു വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ U-17 താരമാണ് രാഹുൽ. ഇത് മുൻപ് ധീരജ് സിങ്ങിനെയും ജെക്സൺ സിങ്ങിനെയും മുഹമ്മദ് രാകിപിനെയും നൊങ്ദംബ നവോറെമിനെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. രാഹുലിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ വിവരം പുറത്ത് വിട്ടത് ഗോൾ.കോം ആണ്.

U-17 ലോകകപ്പിൽ കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്ന രാഹുൽ ഈ സീസണിൽ ഇന്ത്യൻ ആരോസിനു വേണ്ടി മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്. ഹീറോ സൂപ്പർ കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഉറപ്പിച്ച ഇന്ത്യൻ ആരോസ് ടീമിലും രാഹുലുണ്ടായിരുന്നു. അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ധീരജിനും സഹൽ അബ്ദുൾ ഒപ്പം രാഹുലും ഇടം നേടിയിരുന്നു.

Advertisement