റഫീനയെ തേടി ചൈനീസ് ക്ലബ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ താരം റഫീനയെ തേടി ചൈനീസ് ക്ലബ് ആയ ഷാങ്ഹായ് ഷെൻഹുവ രംഗത്ത്. ഈ സീസണിൽ സ്പാനിഷ് ക്ലബായ സെൽറ്റ വിഗോയിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു റഫീന. ഒരു വർഷം നീണ്ട ലോൺ അവസാനിച്ചതോടെ താരം ബാഴ്സലോണയിലേക്ക് മടങ്ങിയിരിക്കുകയാണ്. താരത്തെ വിൽക്കാൻ കഴിഞ്ഞ സീസണിൽ ബാഴ്സലോണ ശ്രമിച്ചു എ‌ങ്കിലും അത് നടന്നിരുന്നില്ല. തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് റഫീന ഇപ്പോൾ ബാഴ്സയിൽ ഉള്ളത്..

ഇപ്പോൾ ഷാങ്ഹായ് ഷെൻഹുവ 16 മില്യണോളം താരത്തിനായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സും താരത്തിനായി രംഗത്തുണ്ട്. ബാഴ്സലോണയിലൂടെ തന്നെ വളർന്നു വന്ന താരമാണ് റഫീന. അവസാന സീസണുകളിൽ പലപ്പോഴും ലോണിൽ കളിക്കാൻ ആയിരുന്നു റഫിനയുടെ വിധി. ഒരു സീസൺ മുമ്പ് ഇന്റർ മിലാനിലും ലോണിൽ റഫീന കളിച്ചിരുന്നു.