റാബിയോ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചയിൽ

- Advertisement -

യുവന്റസ് മിഡ്ഫീൽഡറായ റാബിയോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചയിൽ എന്ന് റിപ്പോർട്ടുകൾ. യുവന്റസുമായി ഉടക്കി നിൽക്കുന്ന റാബിയോ ഇറ്റലി തന്നെ വിടാൻ ഉള്ള ഒരുക്കത്തിലാണ്‌. താരത്തിന്റെ ഏജന്റും അമ്മയുമായ വെറോണിക്ക ആണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ച നടത്തിയിരിക്കുന്നത്. നേരത്തെയും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചേർത്തുവെച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്ന താരമാണ് റാബിയോ.

കഴിഞ്ഞ സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ ആയിരുന്നു റാബിയോ പി എസ് ജി വിട്ട് യുവന്റസിൽ എത്തിയത്. എന്നാൽ സാരി റാബിയോക്ക് അധികം അവസരങ്ങൾ നൽകിയിരുന്നില്ല. യുവന്റസുമായി ഉടക്കിയ താരം പരിശീലനത്തിന് ഇറങ്ങാൻ തന്നെ അടുത്തിടെ വിസമ്മതിച്ചിരുന്നു. സ്വഭാവ ദൂഷ്യം ഉള്ള താരങ്ങളെ ടീമിലേക്ക് എടുക്കില്ല എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞ് ദിവസങ്ങൾക്ക് ഉള്ളിൽ ആണ് റാബിയോയുമായി യുണൈറ്റഡ് ചർച്ചകൾ നടത്തുന്നത്.

Advertisement