പി എസ് ജിയുടെ റാബിയോ യുവന്റസിലേക്ക് അടുക്കുന്നു

Paris Saint-Germain's French midfielder Adrien Rabiot celebrates after scoring his team's second goal during the French L1 football match between Paris Saint-Germain (PSG) and Amiens at the Parc des Princes stadium in Paris on October 20, 2018. (Photo by Anne-Christine POUJOULAT / AFP) (Photo credit should read ANNE-CHRISTINE POUJOULAT/AFP/Getty Images)

പി എസ് ജി മിഡ്ഫീൽഡറായ റാബിയോ യുവന്റസിലേക്ക് അടുക്കുന്നു. റാബിയോയും യുവന്റസുമായി ഇതിനികം തന്നെ കരാർ ധാരണയായതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്രീ ഏജന്റായ റാബിയോയുടെ പി എസ് ജിയുമായുള്ള കരാർ അവസാനിച്ചിരിക്കുകയാണ്. താരം ക്ലബ് വിടാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് റാബിയോയെ കഴിഞ്ഞ ഡിസംബർ മുതൽ പി എസ് ജി കളിപ്പിച്ചിട്ടില്ല.

താരത്തിന് 7.5 മില്യൺ പ്രതിവർഷം വേതനം ലഭിക്കുന്ന തരത്തിലുള്ള കരാറാണ് യുവന്റസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫ്രീ ഏജന്റ്സിനെ ടീമിൽ എത്തിക്കുന്നതിൽ എന്നും മികവ് കാട്ടിയിട്ടുള്ള ക്ലബാണ് യുവന്റസ്. ഈ സീസണിൽ തന്നെ ആഴ്സണലിന്റെ റാംസിയെ യുവന്റസ് ഇതുപോലെ സ്വന്തമാക്കിയിരുന്നു. റാബിയോക്ക് പിറകിൽ സ്പാനിഷ് ക്ലബായ ബാഴ്സലോണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും ഉണ്ട്.

Previous articleമുൻ ഹഡേഴ്സ്ഫീൽഡ് താരത്തെ സ്വന്തമാക്കി റിയൽ കാശ്മീർ
Next articleപോഗബയ്ക്ക് വേണ്ടി കാശ് വാരിയെറിയാൻ യുവന്റസും റയൽ മാഡ്രിഡും