ഗ്രീസ്മെനെ പി എസ് ജി സൈൻ ചെയ്യില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റിക്കോ മാഡ്രിഡ് വിടുന്ന ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മെനെ പി എസ് ജി സൈൻ ചെയ്യില്ല എന്ന് പരിശീലകൻ ടുക്കൽ. ഈ സീസൺ അവസാനത്തോടെ ഗ്രീസ്മെൻ ക്ലബ് വിടുമെന്ന് അറിയിച്ചിരുന്നു‌. 120 മില്യൺ റിലീസ് ക്ലോസ് നൽകിയാൽ ആർക്കും ഗ്രീസ്മെനെ സ്വന്തമാക്കാം. എന്നാൽ പി എസ് ജി ഗ്രീസ്മെനെ സൈൻ ചെയ്യില്ല എന്ന് ടുക്കൽ പറഞ്ഞു.

ഗ്രീസ്മെൻ മികച്ച താരമാണ്. പക്ഷെ പി എസ് ജിക്ക് ഇപ്പോൾ അറ്റാക്കിങ് താരങ്ങളുടെ യാതൊരു ആവശ്യവും ഇല്ല. അറ്റാക്കിംഗ് താരങ്ങൾ നിരവധി പി എസ് ജിയിൽ ഉണ്ട്. പ്രതിരോധ താരങ്ങളെയാണ് പി എസ് ജി ഇപ്പോൾ നോക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിലെ പി എസ് ജി നീക്കം ഡിഫൻസീവ് താരങ്ങൾക്ക് വേണ്ടി ആയിരിക്കും എന്നും ടുക്കൽ പറഞ്ഞു.

ബാഴ്സലോണയിലേക്ക് തന്നെ ഗ്രീസ്മെൻ പോകും എന്ന് ഇതോടെ ഉറപ്പായി.