ബ്രസീലിയൻ താരത്തെ നാപോളിയിൽ നിന്നും റാഞ്ചാൻ പിഎസ്ജി

- Advertisement -

നാപോളിയുടെ ബ്രസീലിയൻ സൂപ്പർ സ്റ്റാർ അലനെ സ്വന്തമാക്കാൻ ഒരുങ്ങി പിഎസ്ജി. നാപോളിയുടെ മധ്യനിര താരത്തിനായി ജനുവരി മുതലേ പിഎസ്ജി ശ്രമിക്കുന്നുണ്ട്. എന്നാൽ നാപോളി പ്രസിഡണ്ട് ട്രാൻസ്ഫർ ശ്രമങ്ങളെ മുളയിലേ നുള്ളിയിരുന്നു. അതെ സമയം സീസൺ അവസാനിക്കുമ്പോളെക്ക് അലന്റെ താരമൂല്യം കൂടിയിരിക്കുകയാണ്.

അൻപത് മില്യൺ യൂറോ ബ്രസീലിയൻ താരത്തിന് വേണ്ടി മുടക്കാൻ പിഎസ്ജി ഒരുക്കമാണ്. കോപ്പ അമേരിക്കയ്ക്കായുള്ള ബ്രസീലിന്റെ സ്‌ക്വാഡിൽ ഇടം നേടാൻ അലന് സാധിച്ചു. കോപ്പ ആരംഭക്കുന്നതിന് മുൻപേ താരത്തിനെ പാരിസിൽ എത്തിക്കാനാണ് പിഎസ്ജിയുടെ ശ്രമം. ഇറ്റാലിയൻ ക്ലബായ ഉദിനീസിൽ നിന്നുമാണ് നാപോളിയിലേക്ക് 2015 ൽ അലൻ എത്തിയത്.

Advertisement