പി എസ് ജിയെ തോൽപ്പിച്ചതാണ് കരിയറിലെ ഏറ്റവും മികച്ച നിമിഷം എന്ന് നെയ്മർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജി വിടാൻ ശ്രമിക്കുന്ന ബ്രസീൽ താരം നെയ്മർ പി എസ് ജി ആരാധകരെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തി. കരിയറിലെ ഏറ്റവും മികച്ച നിമിഷം ഏതാണെന്ന് നെയ്മറിനോട് ചോദിച്ചപ്പോൾ രണ്ട് ഉത്തരങ്ങളാണ് നെയ്മർ നൽകിയത്. ബ്രസീലിനൊപ്പം ഒളിമ്പിക്സ് ഗോൾഡ് നേടിയതും പിന്നെ പി എസ് ജിയെ ബാഴ്സലോണ തോൽപ്പിച്ചതും ആണ് തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷം എന്നാണ് നെയ്മർ പറഞ്ഞത്.

ബാഴ്സലോണ അന്ന് ചാമ്പ്യൻസ് ലീഗ് പി എസ് ജിക്ക് എതിരെ ആറാമത്തെ ഗോൾ നേടിയപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല എന്നും നെയ്മർ പറഞ്ഞു. പി എസ് ജി വിടാൻ ശ്രമിക്കുന്നതിനിടെ പി എസ് ജിയെ തോൽപ്പിച്ചതാണ് കരിയറിലെ ഏറ്റവും മികച്ച നിമിഷം എന്ന് നെയ്മർ പറഞ്ഞത് ആരാധകർ അത്ര സന്തോഷത്തോടെ അല്ലെ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ നെയ്മർ ബാഴ്സലോണയുടെ ലോഗോ ഉള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയും പോസ്റ്റ് ചെയ്തിരുന്നു.