പോർച്ചുഗലിലെ അത്ഭുത താരം ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗലിൽ ഈ സീസണിൽ അത്ഭുതങ്ങൾ കാണിച്ച താരമായ ബ്രൂണോ ഫെർണാാണ്ടസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അടുക്കുന്നു. മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ അംഗീകരിക്കുന്നതിന് അടുത്ത് ബ്രൂണോ എത്തിയതാണ് ഇംഗ്ലീഷ് മാധ്യമമായ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. 55 മില്യൺ യൂറോയ്ക്ക് 5 വർഷത്തെ കരാർ ആയിരിക്കും ബ്രൂണോ അംഗീകരിക്കുക. ഇപ്പോൾ തന്നെ കരുത്തർ അണിനിരക്കുന്ന മാഞ്ചസ്റ്റർ സിറ്റി മധ്യനിരയെ ബ്രൂണോയുടെ വരവ് കൂടുതൽ ശക്തമാക്കും.

സ്പോർടിംഗിന്റെ താരമായ ബ്രൂണോ ഈ സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 17 അസിസ്റ്റും നേടിയിട്ടുണ്ട്. മധ്യനിരയിൽ കളിച്ചാണ് ബ്രൂണോയുടെ ഈ നേട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൂണോയെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു എങ്കിലും വൈരികളായ മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് ഇപ്പോൾ ബ്രൂണോ പോകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാത്തത് ആണ് ബ്രൂണോയെ സിറ്റിയിലേക്ക് അടുപ്പിച്ചത്. സീസൺ അവസാനത്തോടെ ബ്രൂണോ കരാർ ഒപ്പുവെക്കും എന്ന് സ്കൈ സ്പോർട്സ് പറയുന്നു