ലിവർപൂളിലേക്ക് തിരികെ വരാൻ കൗട്ടീനോയ്ക്ക് ആഗ്രഹം, ക്ലോപ്പുമായി സംസാരിച്ചതായി വാർത്തകൾ

എല്ലാവിടെയും പരാജയപ്പെട്ടതിനാൽ തിരികെ ലിവർപൂളിലേക്ക് മടങ്ങാൻ കൗട്ടീനോ ആഗ്രഹിക്കുന്നതായി വിവരങ്ങൾ. താരം വളരെ വിവാദമായ ഒരു ട്രാൻസ്ഫറിലൂടെ ആയിരുന്നു രണ്ട് വർഷം മുമ്പ് ലിവർപൂൾ വിട്ടത്. അന്ന് മുതൽ ലിവർപൂൾ ആരാധകർക്ക് കൗട്ടീനോയുമായി അത്ര സുഖമുള്ള ബന്ധവുമല്ല. എന്നാൽ തന്റെ ലിവർപൂൾ വിടാനുള്ള തീരുമാനം തെറ്റായിപ്പോയി എന്ന് കൗട്ടീനോ തിരിച്ചറിഞ്ഞിരിക്കുകയാണ്.

കൗട്ടീനോ തനിക്ക് ലിവർപൂളിലേക്ക് മടങ്ങി വരാൻ താല്പര്യമുണ്ട് എന്നും തന്നെ തിരികെ സ്വീകരിക്കണമെന്നും ലിവർപൂൾ പരിശീലകൻ ക്ലോപ്പിനോട് ആവശ്യപ്പെട്ടതാണ് എന്നാണ് വിവരങ്ങൾ. എന്നാൽ ഇനി കൗട്ടീനീയെ ലിവർപൂൾ വാങ്ങുമോ എന്ന് ഉറപ്പില്ല. കൗട്ടീനോ ക്ലബ് വിടുന്ന സമയത്ത് ലിവർപൂളിന്റെ ഏറ്റവും വലിയ താരമായിരുന്നു കൗട്ടീനോ. എന്നാൽ കൗട്ടീനോ ക്ലബ് വിട്ടിട്ടും ക്ലോപ്പിന്റെ ടീമിന് ഒന്നും സംഭവിച്ചില്ല. ലിവർപൂൾ കൂടുതൽ ശക്തമാാക്കുന്നതാണ് പിന്നീട് കണ്ടത്.

ബാഴ്സലോണയുടെ താരമായ കൗട്ടീനോയെ സ്വന്തമാക്കാൻ ചെൽസിയും ആഴ്സണലും അടക്കമുള്ള ഇംഗ്ലീഷ് ക്ലബുകൾ ശ്രമിക്കുന്നുണ്ട്. സജീവമാക്കി. ഈ സീസണിൽ ബയേണിൽ ലോണിൽ കളിച്ച ന കൗട്ടീനോയ്ക്ക് ജർമ്മനിയിലും ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Exit mobile version