പോഗ്ബയെ ജനുവരിയിൽ വിൽക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ. മാഞ്ചസ്റ്റർ യുണൈറ്റഡ് പോഗ്ബയെ വിൽക്കാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിൽ ആണ് ഒലെയുടെ പ്രതികരണം. പോഗ്ബയെ ജനുവരിയിൽ വിൽക്കില്ല താരം യുണൈറ്റഡിൽ തന്നെ തുടരും. ഒലെ പറഞ്ഞു.

എന്നാൽ പരിക്ക് മാറി എന്ന് പോഗ്ബ തിരികെയെത്തും എന്ന് ഒലെ വ്യക്തമാക്കിയില്ല. അവസാന മാസങ്ങളായി പോഗ്ബ പരിക്ക് കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നില്ല. താരം പരിക്ക് മാറി അടുത്ത് തന്നെ എത്തും എന്ന് ക്ലബ് പറയുന്നുണ്ട് എങ്കിലും കൃത്യമായ തീയതി ഇതുവരെ വ്യക്തമല്ല.

Previous articleകേരള ബ്ലാസ്റ്റേഴ്സിനെതിരെ സി കെ വിനീത് നേടിയ ഗോളിന് പുരസ്കാരം
Next articleസ്റ്റാര്‍സിന് 22 റണ്‍സ് വിജയം, ആഡം സംപയ്ക്ക് 3 വിക്കറ്റ്, വിഫലമായി ടോം ബാന്റണിന്റെ ഇന്നിംഗ്സ്