റയൽ മാഡ്രിഡിലേക്ക് പോഗ്ബ പോകാൻ സാധ്യതയുണ്ട് എന്ന് റൈയോള

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോഗ്ബയുടെ ഏജന്റായ റൈയോള പോൾ പോഗ്ബ ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന സൂചനകൾ വീണ്ടും നൽകി. നേരത്തെ എന്തായാലും പോഗ്ബ മാഞ്ചസ്റ്റർ വിടും എന്ന പ്രസ്താവന നടത്തി വലിയ വിവാദം റൈയോള ഉണ്ടാക്കിയിരുന്നു‌. പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിളങ്ങാൻ തുടങ്ങിയതോടെ ആ ചർച്ചകൾ അവസാനിച്ചതായിരുന്നു. ഇപ്പോൾ വീണ്ടും റൈയോള എത്തിയിരിക്കുകയാണ്‌.

റയൽ മാഡ്രിഡിലേക്ക് പോകാൻ പോഗ്ബ താല്പര്യപ്പെടുന്നുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. റയൽ വലിയ ക്ലബാണ്. മാത്രമല്ല റയലിൽ പരിശീലകനായി സിദാനുമുണ്ട്. സിദാൻ പോഗ്ബയുടെ എക്കാലത്തെയും ഇഷ്ടപ്പെട്ട താരമാണ്. റൈയോള പറഞ്ഞു. എന്നാൽ റയലും മാഞ്ചസ്റ്റർ യുണൈറ്റഡും വലിയ ക്ലബുകളാണ്. അതുകൊണ്ട് തന്നെ ട്രാൻസ്ഫറുകൾ നടക്കാൻ പ്രയാസമാണ്‌. ഹസാർഡിനെ യുണൈറ്റഡിന് നൽകി പോഗ്ബയെ റയൽ വാങ്ങുന്നത് പോലുള്ള കൈമാറ്റ കച്ചവടക്കം നടക്കില്ല എന്ന് ആരുകണ്ടു എന്നും റൈയോള ചോദിക്കുന്നു.