ബെയ്ലിന്റെ തിരിച്ചുവരവ് അസാധ്യമെന്ന് ടോട്ടൻഹാം പരിശീലകൻ

റയൽ മാഡ്രിഡ് താരത്തെ ടോട്ടൻഹാം തിരികെ ലണ്ടണിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് എന്ന വാർത്തകളെ നിരാകരിച്ച് സ്പർസ് പരിശീലകൻ പൊചെട്ടീനോ. റയൽ മാഡ്രിഡ് താരത്തെ സൈൻ ചെയ്യുന്നത് നടക്കുന്ന കാര്യമല്ല എന്ന് പൊചട്ടീനോ മാധ്യമങ്ങളോട് പറഞ്ഞു 29കാരനായ ബെയിൽ തിരിച്ചുവരാ ആഗ്രഹിച്ചാലും ബെയ്ലിന്റെ വേതനം സ്പർസിനു നൽകാൻ കഴിയുന്നതിലും കൂടുതലായിരിക്കും.

അതു മാത്രമല്ല, റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതോടെ റയലിലെ പ്രധാന തരാമായും ബെയ്ല് മാറിയിട്ടുണ്ട്. ആ അവസരത്തിൽ താരം ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കാനും സാധ്യതയില്ല. 2007 മുതൽ 2013 വരെ‌ ടോട്ടൻഹാമിനായി കളിച്ച ബെയ്സ് 140ൽ അധികം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്. ബെയ്ല് വരില്ല എങ്കിലും മറ്റു ട്രാൻസ്ഫറുകൾ ഉടൻ നടക്കുമെന്നു പൊചട്ടീനോ സൂചിപ്പിച്ചു. ഈ സീസണിൽ ഇതുവരെ ഒരു സൈനിംഗ് വരെ ടോട്ടൻഹാം നടത്തിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐ എസ് എൽ പുതിയ സീസൺ, ഗോവയുടെ വിദേശ താരങ്ങൾ ആയി
Next articleഐ എസ് എൽ പുതിയ സീസൺ, വിദേശ താരങ്ങൾ ഇതുവരെ