പ്യാനിചിനെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിന്റെ മധ്യനിര താരം പ്യാനിചിനെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമം. റാകിറ്റിചും വിദാലും ഒക്കെ ക്ലബ് വിടാൻ സാധ്യത ഉള്ളതിനാലാണ് ഒരു പരിചയ സമ്പത്തുള്ള താരത്തെ ബാഴ്സലോണ ലക്ഷ്യമിടുന്നത്. യുവന്റസിൽ അവസാന സീസണിൽ അത്ര മികച്ച പ്രവർത്തനം നടത്താതിരുന്ന പ്യാനിചിനെ വിൽക്കാൻ യുവന്റസ് തന്നെ ശ്രമിക്കുന്നുണ്ട്.

ബാഴ്സലോണ പ്യാനിചിനെ ആവശ്യപ്പെട്ടാൽ പകരം ആർതുറിനെ യുവന്റസ് ആവശ്യപ്പെട്ടേക്കും. ആർതുറിനെ നൽകാൻ തയ്യാറായില്ല എങ്കിൽ വലിയ തുക തന്നെ യുവന്റസ് പ്യാനിചിനായി ചോദിക്കാൻ സാധ്യതയുണ്ട്. 2016ൽ ആയിരുന്നു റോമ വിട്ട് പ്യാനിച് യുവന്റസിൽ എത്തിയത്.