ജർമ്മനി വിട്ട് ഇന്ററിലേക്ക് തിരികെവരാനൊരുങ്ങി പെരിസിച്

- Advertisement -

ഇന്റർ മിലാനിലേക്ക് തിരികെ പോവാൻ ഒരുങ്ങി ഇവാൻ പെരിസിച്. കഴിഞ്ഞ സീസണിൽ ലോണിലാണ് ക്രൊയേഷ്യൻ താരം പെരിസിച് ബയേണിൽ എത്തുന്നത്. ജർമ്മൻ ചാമ്പ്യന്മാരൊടൊപ്പം മികച്ച സീസണാണ് പെരിസിചിന് ജർമ്മനിയിൽ ഉണ്ടായിരുന്നത്. ബയേണീനൊപ്പം ബുണ്ടസ് ലീഗ കിരീടം ഉയർത്താൻ പെരിസിചിനായി. ഈ സീസണിൽ 30 മത്സരങ്ങളിൽ കളിച്ച പെരിസിച് 15 ഗോളുകൾ അടിക്കുകയും ചെയ്തു.

ഇപ്പോൾ ജർമ്മനിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ സീസണിനവസാനം ഇന്ററിലേക്ക് പെരിസിച് മടങ്ങും. 20 മില്ല്യൺ നൽകിയാൽ ബയേണിന് പെരിസിചിനെ സ്വന്തമാക്കാമായിരുന്നു. എന്നാൽ പെരിസിചിനെ സ്ക്വാഡ് പ്ലേയർ മാത്രമായി കണക്കാക്കുന്ന ബയേൺ പത്ത് മില്ല്യൺ ശമ്പളം ഒഴിവാക്കാനായി താരത്തെ ഇറ്റലിയിലേക്ക് മടക്കാൻ തീരുമാനിക്കുകയായിരുന്നു. 30കാരനായ താരത്തിന്റെ ഇന്ററിലെ ഭാവി ഇപ്പോളും തുലാസിലാണ്.

Advertisement