ആൻഡ്രെസ് പെരേര ലാസിയോയിലേക്ക് പോകും

20200928 004822
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ആൻഡ്രെസ് പെരേര ക്ലബ് വിടും. താരത്തെ സൈൻ ചെയ്യാൻ സീരി എ ക്ലബായ ലാസിയോ ആണ് രംഗത്ത് ഉള്ളത്. ഒരു വർഷത്തെ ലോണിൽ ആയിരിക്കും ആദ്യം താരത്തെ ലാസിയോ സൈൻ ചെയ്യുക. അതിനു ശേഷം 20 മില്യൺ നൽകി പെരേരയെ സ്ഥിര കരാറിൽ ലാസിയോ വാങ്ങും. മാഞ്ചസ്റ്റർ യുണൈറ്റഡും ലാസിയോയും തമ്മിൽ ഈ കാര്യത്തിൽ ഉടൻ ധാരണയാകും.

24കാരനായ താരം യുണൈറ്റഡ് വിൽക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ പ്രധാനി ആണ്. യുണൈറ്റഡിൽ അക്കാദമി കാലഘട്ടം മുതൽ ഉള്ള താരമാണ് പെരേര. എന്നാൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായി യുണൈറ്റഡിനു വേണ്ടി തിളങ്ങാൻ പെരേരയ്ക്ക് ആയിട്ടില്ല. പെരേര, ലിംഗാർഡ്, ജോൺസ്, സ്മാളിംഗ്, റോഹോ, ഡാലോട്ട് എന്നീ താരങ്ങളാണ് യുണൈറ്റഡ് ട്രാൻസ്ഫറിനായി ലിസ്റ്റ് ചെയ്തിരിക്കുന്ന താരങ്ങൾ. ഇവരെ ഒക്കെ ഒക്ടോബർ ആദ്യവാരം ട്രാൻസ്ഫർ വിൻഡോ അടക്കും മുമ്പ് വിൽക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്.

Advertisement