ആൻഡ്രെസ് പെരേരക്ക് വേണ്ടി ബെൻഫികയും വലൻസിയയും രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ആൻഡ്രെസ് പെരേര ക്ലബ് വിടാൻ സാധ്യത. താരത്തെ സൈൻ ചെയ്യാൻ താല്പര്യമുണ്ട് എന്ന് സ്പാനിഷ് ക്ലബായ വലൻസിയയും പോർച്ചുഗീസ് ക്ലബായ ബെൻഫികയും അറിയിച്ചിരിക്കുകയാണ്. 24കാരനായ താരം മുമ്പ് ഒരു സീസണിൽ വലൻസിയ്ക്ക് വേണ്ടി ലോണിൽ കളിച്ചിട്ടുണ്ട്. താരത്തിനായി ചെറിയ തുക മാത്രമേ ഇരു ക്ലബുകളും വാഗ്ദാനം ചെയ്യുന്നുള്ളൂ.

എന്തായാലും യുണൈറ്റഡ് വിൽക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ പ്രധാനി ആണ് പെരേര. യുണൈറ്റഡിൽ അക്കാദമി കാലഘട്ടം മുതൽ ഉള്ള താരമാണ് പെരേര. എന്നാൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായി യുണൈറ്റഡിനു വേണ്ടി തിളങ്ങാൻ പെരേരയ്ക്ക് ആയിട്ടില്ല. പെരേര, ലിംഗാർഡ്, ജോൺസ്, സ്മാളിംഗ്, റോഹോ, ഡാലോട്ട് എന്നീ താരങ്ങളാണ് യുണൈറ്റഡ് ട്രാൻസ്ഫറിനായി ലിസ്റ്റ് ചെയ്തിരിക്കുന്ന താരങ്ങൾ